ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്.

കോട്ടയം: കോട്ടയം നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വൈക്കം വെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കൾ ജിഷ്മുവിന്‍റെ വസ്ത്രങ്ങളും ചെരുപ്പും തിരിച്ചറിഞ്ഞു. അതേ സമയം ജിഷ്മുവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി.

Add Asianetnews as a Preferred SourcegooglePreferred

കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണു ഹരിദാസിനെ ജൂൺ മൂന്ന് മുതലാണ് കാണാതായത്. ഇന്നലെ മറിയപള്ളിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി കാട് നീക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. 

Read More: നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം ജൂൺ മൂന്നിന് കാണാതായ ബാർ ജീവനക്കാരന്റേത് 

രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രം, ചെരുപ്പ് എന്നിവ പരിശോധിച്ചാണ് മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറ‍ഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം എസ്പിക്ക് പരാതി നൽകി. എസ്പിസിഎസ് വക ഭൂമിയിൽ എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്.