കുണ്ടറയിൽ കാണാതായ യുവാവിനെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കുണ്ടറയിൽ കാണാതായ യുവാവിനെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. യുവാവിനന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കുണ്ടറ നേടുമ്പന സ്റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് മുപ്പത്തിയാറു വയസു മാത്രം പ്രായമുള്ള സുരേഷ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് പോയ സുരേഷ് തിങ്കളാഴ്ച്ചയും തിരിച്ചെത്തത്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബം കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ സുരേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

ഫോറെൻസിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനതപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച സുരേഷിന്റെ കൂട്ടുകാരായ ചിലരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.