പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ആസാം സ്വദേശി ബ്രീട്രീഷുർ സിംഗ് (25)നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ആസാം സ്വദേശി ബ്രീട്രീഷുർ സിംഗ് (25)നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കാഞ്ഞിരംകുളത്ത് ഒരു ഹോട്ടൽ തൊഴിലാളിയാണ് ബ്രീട്രീഷുർ സിംഗ്. മൂന്ന് മാസം മുമ്പാണ് നാഗാലാന്റ് ദിമാപൂർ സ്വദേശി 14 വയസുള്ള പെൺകുട്ടിയെ ഇയ്യാൾ തട്ടിക്കൊണ്ട് വന്ന് ഇവിടെ താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ആശൂപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് യുവാവിനെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയില്‍ അഭിഭാഷകന് നേരെ നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു
ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് ക്രൂരമായി അക്രമo നടത്തിയത്.
സംഭവം നടക്കുമ്പോൾ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏൽപ്പിച്ചു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചു. കാറിന്‍റെ താക്കോൽ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
