വെള്ളിയാഴ്ച്ച അതിരാവിലെയാണ് ഇവ കണ്ടെടുത്തത്. തുടർന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിക്കിലേക്കു മാറ്റി. 

വിയ്യൂര്‍: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശ്ശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന മുഖ്യ പ്രതി കൊടി സുനിയുടെ സെല്ലിൽ നിന്നു മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച്ച അതിരാവിലെയാണ് ഇവ കണ്ടെടുത്തത്. തുടർന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിക്കിലേക്കു മാറ്റി. ഫോണും മറ്റു വസ്തുക്കളും എവിടെ നിന്നു കിട്ടി എന്നറിയാൻ ജയിൽ അധികൃതർ അന്വേഷണം തുടങ്ങി. മൊബൈൽ ഫോണും സിം കാർഡും പരിശോധനയ്ക്കായി വിയ്യൂർ പൊലീസിന് കൈമാറി.

Add Asianetnews as a Preferred SourcegooglePreferred