ന്യൂയോര്‍ക്ക്: മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കിമ്പര്‍ലി നെല്ലിഗന്‍ എന്ന 33 വയസുകാരിയാണ്  അറസ്റ്റിലായത്. യുഎസിലാണ് സംഭവം. ഉറങ്ങാനായി കുഞ്ഞിന് ദിവസവും കുറ‍ഞ്ഞ അളവില്‍ മയക്കുമരുന്നു നല്‍കിയതിനെത്തുടര്‍ന്ന് 2018 ഓക്ടോബര്‍ 10 നായിരുന്നു കുട്ടി മരിച്ചത്. 

വൈദ്യപരിശോധനയില്‍ കുഞ്ഞ് മരിച്ചതിന് കാരണം മയക്കുമരുന്ന് ഉള്ളില്‍ ചെന്നായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.കുറ‍ഞ്ഞ അളവില്‍ ഹെറോയിനായിരുന്നു ഇവര്‍ കുഞ്ഞിന് നല്‍കിയിരുന്നത്.

15 പ്രാവശ്യത്തോളം കുഞ്ഞിന് ഭാര്യ മയക്കുമരുന്ന് നല്‍കിയിരുന്നതായി ഇവരുടെ ഭര്‍ത്താവ് വ്യക്തമാക്കി. ആദ്യം കുറ്റം നിഷേധിച്ച അമ്മ പിന്നീട് സമ്മതിക്കുകയായിരുന്നു  മുമ്പും ഇത്തരത്തില്‍ മറ്റു മക്കള്‍ക്ക് ഉറങ്ങുന്നതിനു വേണ്ടിയും മയക്കുമരുന്നു നല്‍കിയിരുന്നതായും കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. 

കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 1,42,120 രൂപയും ഒരു വർഷം തടവുമാണ് സ്ത്രീക്ക് ശിക്ഷ വിധിച്ചത്. ഭര്‍ത്താവിനെയും 18 വയസില്‍ താഴെയുള്ള കുട്ടികളെ കാണാനുള്ള അനുമതിയുമില്ല.