പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്.
കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ഒരു വർഷമായി ജാമ്യം കിട്ടിയിരുന്നില്ല. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായിരുന്നു
അതേ സമയം, മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. എന്നാൽ അതിനിടെ വിഷയത്തിൽ മോൻസൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.
read more 2 വര്‍ഷത്തിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 2 ലക്ഷം പേരെ, പേവിഷ ബാധയേറ്റ് മരിച്ചത് 7 പേര്‍
കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുന്നത്. മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികൾ കേന്ദ്ര സർക്കാരിൽ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം എണ്ണി നൽകിയവരുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെ സുധാകരനെ പിന്തുണച്ചാണ് പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ പ്രതികരിച്ചത്.

