Asianet News MalayalamAsianet News Malayalam

വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്‍റെ പേരിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതിന്‍റെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Moral policing: Two arrested for attacking school students in Palakkad two arrested
Author
Palakkad, First Published Jul 24, 2022, 6:16 AM IST

പാലക്കാട്: കരിമ്പയിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ബസ് സറ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാർഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനു മുന്‍പും ചിലർ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു.

പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്‍റെ പേരിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതിന്‍റെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകന്‍റെ മുന്നിലിട്ടാണ് ഇന്നലെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു

പ്രദേശത്ത് എസ് എഫ് ഐ യുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യർത്ഥികൾ കൂട്ടത്തോടെ ബസ് സ്റ്റാപ്പിലിരുന്ന് പ്രതിഷേധിച്ചു. സദാചാര ആക്രമണത്തില്‍ കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

'ആണും പെണ്ണും ഒന്നിച്ചിരുന്നാലെന്താണ് കുഴപ്പം' ? ബസ് സ്റ്റോപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതീകാത്മക പ്രതിഷേധം

'കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് ചുറ്റും അടികിട്ടിയ പാടുകളാണ്'; സദാചാര ആക്രമണത്തെകുറിച്ച് അമ്മ

'കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് ചുറ്റും അടികിട്ടിയ പാടുകളാണ്'; സദാചാര ആക്രമണത്തെകുറിച്ച് അമ്മ

 

പാലക്കാട്: കരിമ്പയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രതിഷേധം ശക്തമാണ്. ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്ന വിദ്യാർത്ഥികൾക്ക് നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ സദാചാര ആക്രമണങ്ങൾക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തി. നാട്ടുകാർ കുട്ടികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഒരു രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''കുട്ടികളെ മർദ്ദിച്ചതിന് ശേഷം ബസ് തടഞ്ഞ് നിർത്തി കയറ്റി വിടുകയായിരുന്നുവെന്നാണ് കുട്ടി ഫോണിൽ വിളിച്ച് പറഞ്ഞത്. അടുത്ത സ്റ്റോപ്പിലിറങ്ങിയ ശേഷം കുട്ടികൾ ഫോണിൽ വിളിച്ച് നാട്ടുകാർ മർദ്ദിച്ച വിവരം പറഞ്ഞു. നെഞ്ചിൽ വേദനയുണ്ടെന്നും കാലും കൈയ്യും തളരുന്ന പോലെയുണ്ടെന്നും കുട്ടി പറഞ്ഞതോടെയാണ് വണ്ടിയെടുത്ത് അവരുടെ അടുത്തേക്ക് വന്നത്. കുട്ടികളെ നേരിട്ട് കണ്ടപ്പോഴാണ് എത്രത്തോളം മർദ്ദനമേറ്റെന്നും പരിക്കേറ്റെന്നും മനസിലായത്. കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് മുകളിലുമെല്ലാം അടികിട്ടിയ പാടുകളാണുള്ളത്. ഇത് കണ്ടതോടെ ഉടൻ അധ്യാപകനെ വിളിച്ചു. കുട്ടികൾ ബസ് സ്റ്റാൻഡിൽ സംസാരിച്ച് നിൽക്കുകയായിരുന്നുവെന്നും മാഷ് കുട്ടികൾക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം തന്നെയാണ് പറഞ്ഞത്'' . 

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അധിക്ഷേപം; മർദ്ദിച്ചത് കൂട്ടമായെത്തി; മണ്ണാർക്കാട്ടെ വിദ്യാർത്ഥികൾ പറയുന്നു...

''മാഷ് പറയുന്നത് അനുസരിച്ച് റോഡിന് മറുവശത്തിന് നിന്നും രണ്ട് പേർ വന്ന് പെൺകുട്ടികളോടെ മോശമായ രീതിയിൽ സംസാരിച്ചു. ഇതോടെ ആൺകുട്ടികളും ഒപ്പമുണ്ടായിരുന്ന മാഷും പ്രതികരിച്ചു. കുട്ടികളോട് ഇത്തരത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ലെന്ന് പറഞ്ഞു. ഇതോടെ വീട്ടിൽ പോടീ എന്ന് പറഞ്ഞ് വിദ്യാർത്ഥിനികളോട് കയർത്തു. ഇതിനെ വിദ്യാർത്ഥികളും അധ്യാപനും ചോദ്യം ചെയ്തു''. നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും കുട്ടികൾ പറഞ്ഞതോടെ നിങ്ങള് ജയിലിൽ കിടത്ത് എന്ന് പറഞ്ഞ് ആൺകുട്ടികളെ  മർദ്ദിക്കുകയായിരുന്നുവെന്നാണ് അധ്യാപകരും  വിദ്യാർത്ഥികളും പറഞ്ഞതെന്ന് രക്ഷിതാവ് വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios