Asianet News MalayalamAsianet News Malayalam

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും; ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്

ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയാണെന്നുമാണ് പ്രതി പറയുന്നത്.

More details of accused abduction of two year old girl in Thiruvananthapuram prm
Author
First Published Mar 4, 2024, 12:50 AM IST

തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്.  ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടിയെന്ന് പൊലിസ് പറയുന്നു. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്. ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയാണെന്നുമാണ് പ്രതി പറയുന്നത്. പ്രതി പറയുന്ന കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് പൊലിസ് പറയുന്നു. 

കുട്ടിയെ ഉപേക്ഷിച്ച തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാള്‍ പറയുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും ധരിച്ചിരുന്നത്. അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങള്‍. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. 

ഹസ്സൻെറ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാള്‍ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തിൽ പൊലിസ് നട്ടം തിരിഞ്ഞു. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11ന് ശേഷം ഒരാള്‍ റെയിൽ വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് കയറിൽ മുണ്ടിട്ട നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആനയറിയിലെത്തി ആള്‍ തലയിലെ തുണി മാറ്റി. പിന്നീട് വെണ്‍പാലവട്ടത്ത് എത്തി. 

ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങള്‍ കിട്ടി. ജയിൽ അധികൃതകരാണ് പോക്സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണതാകുന്ന ദിവസത്തെ ചാക്ക - എയർപോർട്ട് റോഡിലെ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ചത്. പേട്ടയിൽ ട്രെയിൽ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നു. ഇടയ്ക്ക് ഒരു ബൈകക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ബൈക്കുകാരെനെ കണ്ടെത്തി പൊലിസ് വിവരങ്ങള്‍ ചോദിച്ചു. ബ്രമോസിൽ ദൃശ്യങ്ങള്‍ നിർണായകമായി. ബ്രഹ്മോസിലെ ദൃശ്യങ്ങളിൽ ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആള്‍ സൈയൻസ് കോളജിലെ സിസിടിവിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാള്‍ തരിഞ്ഞുവെന്ന് വ്യക്തമായി.
 

Follow Us:
Download App:
  • android
  • ios