Asianet News MalayalamAsianet News Malayalam

നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തു, വീഡിയോ നിർമ്മിച്ചു; ആൾദൈവം ജലേബി ബാബയ്ക്ക് 14 വർഷം തടവ് ശിക്ഷ

ജലേബി ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ അമർപുരിയ്ക്ക് ഹരിയാനയിലെ അതിവേ​ഗകോടതി 14 വർഷം തടവ്ശിക്ഷ വിധിച്ചു. സഹായം അഭ്യർത്ഥിച്ച് തന്റെയടുത്ത് വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. 

more than 100 women were raped, video was made 14 years imprisonment for the godman jalebi baba
Author
First Published Jan 11, 2023, 11:44 PM IST

ഫത്തേഹാബാദ്: നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കുകയും ചെയ്തതിന് ജലേബി ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ അമർപുരിയ്ക്ക് ഹരിയാനയിലെ അതിവേ​ഗകോടതി 14 വർഷം തടവ്ശിക്ഷ വിധിച്ചു. സഹായം അഭ്യർത്ഥിച്ച് തന്റെയടുത്ത് വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പ് പ്രകാരം, 63 കാരനായ അമർപുരിക്ക് അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗ് 14 വർഷം തടവും സെക്ഷൻ 376 പ്രകാരം രണ്ട് ബലാത്സംഗ കേസുകളിൽ 7 വർഷം തടവും വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ -സി, ഐടി ആക്ടിലെ സെക്ഷൻ 67-എ പ്രകാരം 5 വർഷം തടവും വിധിച്ചിട്ടുണ്ട്.  എല്ലാ ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയെന്നും ആൾദൈവം 14 വർഷം ജയിലിൽ കിടക്കുമെന്നും ഇരകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ് വർമ ​​പറഞ്ഞു.

അമർപുരി എന്ന ബില്ലു  കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് ജനുവ​രി 5നാണ് കോടതി വിധിച്ചത്. ഇന്ന് ശിക്ഷാവിധി അറിഞ്ഞതോടെ കോടതി മുറിയിൽ ഇയാൾ പൊട്ടിക്കരഞ്ഞു. ഇരകളാക്കപ്പെട്ട നിരവധി സ്ത്രീകളിൽ ആറ് പേർ കോടതിയിൽ ഹാജരായി. ഇരകളായ മൂന്ന് പേരുടെ  മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

എന്താണ് കേസ്?

ഹരിയാന പൊലീസ് 2018-ൽ ഫത്തേഹാബാദിലെ തോഹാന ടൗണിൽ നിന്ന് അമർപുരിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് 120 ലൈംഗിക വീഡിയോ ക്ലിപ്പിംഗുകൾ കണ്ടെടുക്കുകയും ചെയ്തു. ഹരിയാനയിലെ തൊഹാനയിലെ ബാബ ബാലക് നാഥ് മന്ദിറിലെ മുഖ്യ ദർശകനായിരുന്നു അമർപുരി.പ്രതിയായ അമർപുരിയുടെ മൊബൈൽ ഫോണിൽ നിന്ന് 120  വീഡിയോ ക്ലിപ്പിംഗുകൾ കണ്ടെടുത്തതായി അന്നത്തെ ഫത്തേഹാബാദ് വനിതാ പൊലീസ് സെല്ലിന്റെ ചുമതലയുള്ള ബിംലാ ദേവി സ്ഥിരീകരിച്ചിരുന്നു.
 
 മന്ത്രവാദി എന്ന ഖ്യാതി നേടിയ അമർപുരിയെ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾ സമീപിക്കാറുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് നൽകുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണത്തിനായി ഈ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു.

2018 ജൂലൈ 19-ന് അന്നത്തെ തോഹാന പൊലീസ് സ്റ്റേഷൻ  എസ്എച്ച്ഒ പ്രദീപ് കുമാറിനെ ഒരു ഇൻഫോർമർ ഒരു  വീഡിയോ ക്ലിപ്പ് കാണിച്ചപ്പോഴാണ് ഈ സംഭവങ്ങൾ പുറത്തുവരുന്നത്. എസ്എച്ച്ഒയുടെ പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292, 293, 294, 376, 384, 509, ഐടി ആക്ടിലെ സെക്ഷൻ 67-എ എന്നീ വകുപ്പുകൾ പ്രകാരം ആൾദൈവത്തിനെതിരെ കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. 

Read Also: ജോഷിമഠിൽ നിന്നും ഒഴിപ്പിക്കപ്പെടുന്നവര്‍ക്കെല്ലാം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി

Follow Us:
Download App:
  • android
  • ios