മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയിൽ നിന്ന് പാരപ്പറ്റിലേക്ക് ചാടിയ അറുപതുകാരനെ പിന്നീട് ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയിൽ നിന്ന് പാരപ്പറ്റിലേക്ക് ചാടിയ അറുപതുകാരനെ പിന്നീട് ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
അമ്മയെ സ്വപ്നം കണ്ടെതിനെ തുടർന്ന് വീട്ടിൽ പോകാനായിരുന്നു ശ്രമം. പാരപ്പറ്റിൽ നിന്ന് താഴെയിറങ്ങാനുള്ള ശ്രമിച്ചെങ്കിലും സ്ഥലത്ത് ആളുകൾ കൂടിയതോടെ ഉപേക്ഷിച്ചു. പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും ചേർന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
