കുട്ടിയുടെ അമ്മയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാൾ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടിയും ഒൻപതു വയസ്സുള്ള സഹോദരനും സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്.

ബെംഗളൂരു: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരുവിലെ ദൊഡ്ഡബെലാപൂർ സ്വദേശിയായ നാഗരാജാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം പെൺകുട്ടി ശനിയാഴ്ച അങ്കണവാടിയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്. കുട്ടിയുടെ ശരീരത്തിലും മുഖത്തും പൊള്ളലേറ്റപാടുകൾ കണ്ട അങ്കണവാടി അധ്യാപിക കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തന്റെ മുഖത്ത് സിഗരറ്റ് കൊണ്ട് പൊളളിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തി. കുട്ടിയെ നാഗരാജ് നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ നാഗരാജ് കുറച്ചുനാളുകളായി ഇവരോടൊപ്പമാണ് താമസം. കുട്ടിയുടെ അമ്മയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാൾ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടിയും ഒൻപതു വയസ്സുള്ള സഹോദരനും സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്. ബെംഗളൂരുവിൽ ഫാക്ടറി ജീവനക്കാരനായ നാഗരാജിനെ നെലമംഗല പൊലീസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.