തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. കല്ലറയിലെ ഗ്രാനൈറ്റ് മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. ജലാൽ സുന്ദർ ആണ് കട ഉടമ .ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ചു അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകും. കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളിൽ മോഷണം നടന്നു. പിടിവീണത് മൂന്നാമത്തെ പള്ളിയിലെ മോഷണക്കേസിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം