കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് വിവരം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കോട്ടയം: കോട്ടയം ഉഴവൂരിൽ പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകൾ 11 വയസുകാരി സൂര്യ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് വിവരം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവിലങ്ങാട് പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred