ആലപ്പുഴ: 10 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.  2011 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടിൽ പോയ ശേഷം കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.  ദീപ പിന്നീട് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.