ലഖ്നൗ: ഭര്‍ത്താവുമായുള്ള വഴക്കിനിടെ ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 20 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മയായ നസ്മ എന്ന യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. 

നസ്മയും ഭര്‍ത്താവ് വസീമും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വസീമിന് ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിന് പിന്നിലെ കാരണമായി പറയുന്നത്. ജോലി അന്വേഷിക്കുന്നതില്‍ വസീം പരാജയപ്പെട്ടതോടെ ഉണ്ടായ തര്‍ക്കത്തിനിടെ ദേഷ്യം വന്ന നസ്മ കുഞ്ഞുങ്ങളെ ഗ്രാമത്തിലെ കുളത്തിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് യാദവ് പറഞ്ഞു. 

കുഞ്ഞുങ്ങള്‍ മരിച്ചെന്ന് മനസ്സിലായ യുവതി കുട്ടികളെ കാണാനില്ലെന്ന് നാട്ടുകാരോട് പറഞ്ഞു.  പിന്നീട് ഭര്‍ത്താവിനോടൊപ്പം സിഖേര പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പിന്നീട് കുളത്തില്‍ നിന്നും കണ്ടെടുത്തു.