മകനൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതി
ദില്ലി: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കുന്ന യുവാക്കളുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ ചൗളയില്‍ നിന്നുള്ളതാണ് ദ്യശ്യങ്ങള്‍. മകനൊപ്പം പോകുകയായിരുന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്.
ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം തിരിച്ച് നിര്‍ത്തി. പുറകിലിരുന്നയാള്‍ ഇറങ്ങി യുവതിക്ക് പിന്നാലെ ചെന്ന് മാലപൊട്ടിച്ചെടുക്കുകയും ഓടി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ ബൈക്കില്‍ കയറിപോകുകയുമായിരുന്നു.
യുവതി ബൈക്കിന് പിന്നാലെ ഓടുന്നതും നിലത്തു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കാണാം
