ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സെ​നി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​ത്. 

സു​ത്താ​ൻ​പു​രി​ലു​ള്ള ഇ​ന്ദാ​ൽ സിം​ഗ് ര​ജ്പു​താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​നി​റ്റൈ​സ​റു​ക​ൾ നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​വ​ധി ഡി​സ്റ്റി​ല​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 72 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​റാ​ണ് ഇ​യാ​ൾ മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ര​ജ്പു​തി​നെ​തി​രെ എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.