അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ നാല് വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മാവന്റെ ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. 

വാഷിങ്ടണ്‍: മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൊലപാതക രീതി കേട്ട് ഞെട്ടി യുഎസ് പൊലീസ്. കൊല്ലപ്പെട്ട ഇരകളിലൊരാളുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് കൂട്ടി പാകം ചെയ്ത് മറ്റുള്ള രണ്ട് പേരെ കൊല്ലുന്നതിന് മുമ്പ് അവര്‍ക്ക് കഴിക്കാന്‍ നല്‍കിയതായി പൊലീസ് പറയുന്നു. ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളെയാണ് ഒക്ലഹോമ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ നാല് വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മാവന്റെ ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. അയല്‍ക്കാരിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് പാകം ചെയ്ത് അമ്മാവന്റെ വീട്ടിലെത്തിച്ച് അവര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് ഇവരെയും കൊലപ്പെടുത്തി. നേരത്തെ മയക്കുമരുന്ന് കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.