കട്ടപ്പന മാർക്കറ്റിലേക്ക് തിരിയുന്ന വഴിയിൽ വച്ച് ജസ്റ്റിൻ ഓടിച്ചിരുന്ന കാറിനെ ബൈക്ക് മറികടന്നു. പിന്നീട് കാര്‍ ക്രിസ്റ്റോയുടെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് പരാതി. കൂടെയുണ്ടായിരുന്നവരാണ് ക്രിസ്റ്റോയെ ആശുപത്രിയിലെത്തിച്ചത്

ഇടുക്കി: കാറിന് പിന്നിൽ ബൈക്ക് പാർക്ക് ചെയ്തതതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കട്ടപ്പന സ്വദേശി കാരിയിൽ ക്രിസ്റ്റോ മാത്യുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൽത്തൊട്ടി സ്വദേശി ജസ്റ്റിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

ഞായഴാറ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കട്ടപ്പനയിലെ ഒരു ബാറില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു ജസ്റ്റിനും സുഹൃത്തുക്കളും വന്ന കാര്‍. ഇതിന് പിന്നിലായി ക്രിസ്റ്റോ ബൈക്ക് പാര്‍ക്ക് ചെയ്തു. 

ഇതോടെ ഇരുകൂട്ടരും ഇതും പറഞ്ഞ് വഴക്കാകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടാണ് ആ വഴക്ക് തീര്‍ത്തുവിട്ടത്. തുടർന്ന് ക്രിസ്റ്റോ ഒരു ബൈക്കിലും ബന്ധുവും സുഹൃത്തും മറ്റൊരു ബൈക്കിലുമായി വീട്ടിലേക്ക് തിരിച്ചു. 

എന്നാല്‍ കട്ടപ്പന മാർക്കറ്റിലേക്ക് തിരിയുന്ന വഴിയിൽ വച്ച് ജസ്റ്റിൻ ഓടിച്ചിരുന്ന കാറിനെ ബൈക്ക് മറികടന്നു. പിന്നീട് കാര്‍ ക്രിസ്റ്റോയുടെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് പരാതി. കൂടെയുണ്ടായിരുന്നവരാണ് ക്രിസ്റ്റോയെ ആശുപത്രിയിലെത്തിച്ചത്. 

അപകടത്തില്‍ ക്രിസ്റ്റോയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്, ഏഴെണ്ണത്തിന് പൊട്ടലുമുണ്ട്. ശ്വാസകോശത്തിനും പരിക്കുണ്ട്. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തുമെന്ന് മനസിലാക്കിയ ജസ്റ്റിൻ മുങ്ങുകയായിരുന്നു. 

Also Read:- കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയതിന് അയല്‍വാസിയെ അടിച്ചുകൊന്ന കേസിലെ പ്രതിയുടെ വീട്ടിലും അക്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo