നൗഫല്‍ മദ്യവില്‍പന നടത്തുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചിന്റെ പ്രതികാരമായാണ് അരുണിന് നേരെയുണ്ടായ കൊലപാതകശ്രമമെന്ന് പൊലീസ്.

തിരുവനന്തപുരം: മദ്യവില്‍പന നടത്തുന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ടയാളെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത് വീട്ടില്‍ നൗഫല്‍ (25) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.

കല്ലുവരമ്പ് സ്വദേശിയായ അരുണ്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ വീടിന്റെ മുന്‍വശത്ത് തടഞ്ഞ് നിര്‍ത്തി ചവിട്ടി വീഴ്ത്തുകയും വീട്ടില്‍ ഓടിക്കയറിയപ്പോള്‍ പിന്‍തുടര്‍ന്നെത്തി മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. തിരുവനന്തപുരം റൂറല്‍ എസ്.പി കിരണ്‍ നാരായണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സി.ഐ ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


'ഇടുങ്ങിയ റോഡില്‍ ഓവര്‍ടേക്ക്': കാര്‍ ഉരസിയെന്ന പേരില്‍ 19കാരന് മര്‍ദ്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് ഇടുങ്ങിയ റോഡില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ കാര്‍ ഉരസി എന്ന് ആരോപിച്ച് 19കാരനെ മര്‍ദ്ദിച്ചതായി പരാതി. അമരവിള സ്വദേശിയായ അമിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. 

ധനുവച്ചപുരത്തെ പള്ളിയില്‍ ആരാധന കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന അമിത്ത് ഇടുങ്ങിയ റോഡില്‍ വച്ച് മറ്റൊരു കാറിന് കടന്ന് പോകാന്‍ സൈഡ് നല്‍കിയിരുന്നു. എന്നാല്‍ മുന്നോട്ട് പോയ ഈ കാറിന്റെ ഉടമ തിരികെ വന്ന് അമിത്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി. പിന്നാലെ കാറിനുള്ളില്‍ നിന്നും രണ്ട് പേര്‍ പുറത്ത് ഇറങ്ങി അമിത്തിന്റെ കാര്‍ തങ്ങളുടെ കാറില്‍ ഉരസി എന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും അമിത്തിന്റെ കാറിന്റെ സൈഡ് മിറര്‍ അടിച്ചു പൊട്ടിയ്ക്കുകയും ചെയ്തു എന്നാണ് പരാതി. 

നാട്ടുകാര്‍ ഓടിയെത്തിയതോടെ രണ്ട് പേരും കാറുമായി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് അമിത്തിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് പാറശാല പൊലീസ് അറിയിച്ചു. 

'പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്ര ദുരിതത്തിൽ മലയാളികൾ'

YouTube video player