Asianet News MalayalamAsianet News Malayalam

മുൻ വൈരാഗ്യം, യുവാവിനെ കരിങ്കല്ല് കൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമം; അയൽവാസി അറസ്റ്റിൽ

കറുകച്ചാൽ പരപ്പുകാട് സ്വദേശി വിഷ്ണു കെ കൃഷ്ണൻകുട്ടി എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

Murder attempt  youth arrested in kottayam nbu
Author
First Published Jan 25, 2024, 9:44 PM IST

കോട്ടയം: കോട്ടയം കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് സ്വദേശി വിഷ്ണു കെ കൃഷ്ണൻകുട്ടി എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

ഇരുപത്തിമൂന്നാം തീയതി രാത്രി 8 മണിയോടുകൂടി യുവാവ് വീടിന് പുറത്ത് റോഡിലൂടെ നടന്നുപോയ സമയം വിഷ്ണു പിന്നിലൂടെയെത്തി യുവാവിനെ കരിങ്കല്ല് കൊണ്ട് പലതവണ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവിനോട് വിഷ്ണുവിന് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios