Asianet News MalayalamAsianet News Malayalam

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു  ഷൈജു. എന്നാല്‍  ജാമ്യത്തിലിറങ്ങിയ ശേഷം  ഇയാളെ ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

murder case accused  found dead in palakkad
Author
Palakkad, First Published Jan 20, 2022, 1:29 PM IST

പാലക്കാട്: പാലക്കാട് മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ (Murder case accuse)  മൃതദേഹം (Dead body) അഴുകിയ നിലയില്‍ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിൻറെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷൈജുവിന്‍റെ വീട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

മാത്തൂരിൽ വൃദ്ധയെ  കൊലപ്പെടുത്തിയ  കേസിലെ പ്രതിയാണ് ഷൈജു. കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. എന്നാല്‍  ജാമ്യത്തിലിറങ്ങിയ ശേഷം ഷൈജുവിനെ ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios