മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലുണ്ട്. നൗഫലിനെയും റിമാന്‍ഡ് ചെയ്തു. ഇതോടെ ജിഷ്ണുരാജ് വധശ്രമവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായവര്‍ 11 ആയി.

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാലോളിമുക്ക് വാഴേന്റെവളപ്പില്‍ ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാലോളി മുക്ക് മുസ്ലിം ലീഗ് ശാഖാ ഭാരവാഹി കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെ(31)യാണ് ബുധന്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലുണ്ട്. നൗഫലിനെയും റിമാന്‍ഡ് ചെയ്തു. ഇതോടെ ജിഷ്ണുരാജ് വധശ്രമവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായവര്‍ 11 ആയി. ജൂണ്‍ 23ന് അര്‍ധരാത്രിയിലാണ് ജിഷ്ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം ഭീകര മര്‍ദനത്തിനിരയാക്കിയശേഷം സമീപത്തെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ബാലുശേരി പൊലീസിന് ലഭിച്ചത്.