Asianet News MalayalamAsianet News Malayalam

മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ഇന്ന് തെളിവെടുപ്പ്

ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില
മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

mysore gang rape: survivor identifies accused
Author
Mysore, First Published Aug 29, 2021, 7:54 AM IST
  • Facebook
  • Twitter
  • Whatsapp

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. 

കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമിച്ചു. ആറ് പേരാണ് കേസിലെ പ്രതികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios