Asianet News MalayalamAsianet News Malayalam

ജോലി ചെയ്യാത്തവരുടെ ശമ്പളം കുടുംബക്കാരുടെ അക്കൗണ്ടിൽ, നന്തിലത്ത് ജി മാര്‍ട്ടിനെ യുവാവ് പറ്റിച്ചതിങ്ങനെ...

പണം പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. പരിശോധനയില്‍ സ്ഥാപനത്തില്‍  ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി.

Nandilath G Mart HR Manager arrested for stealing cash from company prm
Author
First Published Jul 3, 2023, 3:03 AM IST

തൃശൂർ: തൃശൂർ നന്തിലത്ത് ജി മാർട്ടിൽ നിന്ന് എച്ച് ആർ മാനേജർ മൂന്ന് വർഷം കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ. അഞ്ച് വർഷത്തോളം കമ്പനിയെ കമ്പനിയെ കബളിപ്പിച്ച് 58 ലക്ഷം തട്ടിയതെങ്ങനെയെന്ന അമ്പരപ്പിലാണ് ഉടമസ്ഥരും പൊലീസും. ശമ്പളക്കണക്കിലാണ് എച്ച് ആർ മാനേജർ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരെ കണക്കിൽ ജോലിക്കാരാക്കി ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. 2018 മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്.

സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്ക് ചേരാതിരുന്നവരുടെടെയും ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്.സി കോഡും വ്യാജമായി നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 

ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി മാര്‍ട്ട് സിഇഒ സുബൈര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയായിരുന്നു എച്ച് ആര്‍ മാനെജര്‍ തട്ടിപ്പ് നടത്തിയത്.

2018 മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്ക് ചേരാതിരുന്നവരുടെടെയും ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്.സി കോഡും വ്യാജമായി നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 

പണം പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. പരിശോധനയില്‍ സ്ഥാപനത്തില്‍  ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേതടക്കം പത്തോളം പേരുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമായിട്ടുണ്ട്. പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പിന്നാലെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്.

ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേത് അടക്കം പത്തോളം പേരുടെ അകൗണ്ടിലേക്കാണ് പോയത് എന്നും വ്യക്തമായിട്ടുണ്ട്. പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പിന്നാലെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്.

Follow Us:
Download App:
  • android
  • ios