ദില്ലി സരായ് കാലെ ഖാനില്‍ 34 കാരിയെ ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു. ഒഡിഷാ സ്വദേശിനിയാണ് ബലാല്‍സംഗത്തിനിരയായത്

ദില്ലി: ദില്ലി സരായ് കാലെ ഖാനില്‍ 34 കാരിയെ ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു. ഒഡിഷാ സ്വദേശിനിയാണ് ബലാല്‍സംഗത്തിനിരയായത്. യുവതിയെ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട നാവിക ഉദ്യോഗസ്ഥനാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഒഡീഷയില്‍ നിന്ന് കഴിഞ്ഞ മാസമാണ് യുവതി ദില്ലിയിലെത്തിയത്.

ഇവര്‍ തെരുവില്‍ കിടന്നുറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെക്കുറിച്ച് വിവരം നല്‍കാന്‍ പറ്റുന്ന മാനസികാവസ്ഥയല്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.