Asianet News MalayalamAsianet News Malayalam

ചെറിയ കുഴിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി

ഗുജറാത്തിലെ സബർകന്തയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു. പാടത്ത് പണിക്കെത്തിയവർ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്.

newborn baby was buried alive in a small pit in gujrat
Author
Gujarat University, First Published Aug 6, 2022, 12:03 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു. പാടത്ത് പണിക്കെത്തിയവർ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തെത്തിയ ഹിതേന്ദ്ര സിൻഹയെന്ന കർഷകനാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോൾ കുഞ്ഞ് പാദങ്ങൾ കണ്ടു. തൊട്ടടുത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു ഗുജറാത്ത് ഇലക്ടിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി ആ പെൺകുഞ്ഞിനെ പുറത്തെടുത്തു

ആഴമുള്ള കുഴിയായിരുന്നില്ല. കുഞ്ഞിനെ ജില്ലാ ആസ്ഥാനമായി ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.പെൺകുഞ്ഞായതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതക ശ്രമത്തിന് കേസെടുത്തു.

Read more: നാലാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു, ദാരുണ സംഭവം ബെംഗളൂരുവിൽ

പൈലറ്റെന്ന് തെറ്റിദ്ധരിപ്പിച്ച്പ കബളിപ്പിച്ചത് മുന്നൂറോളം യുവതികളെ,  25-കാരൻ പിടിയിൽ

ദില്ലി: പൈലറ്റാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസാണ് യുവാവിനെ തന്ത്രപരമായി കുടുക്കിയത്. വിമാനത്തിലെ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലാകുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ്  ഏറെയും ഇയാൾ കബളിപ്പിച്ചത്. കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായി 300ഓളം യുവതികളെ തട്ടിപ്പിനിരയാക്കിയെന്ന് ബോധ്യമായി. പൈലറ്റെന്ന വ്യാജേനസോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. 

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ 150ലധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ തട്ടിപ്പിനായി ഉണ്ടാക്കിയത്. യുവതികളുമായി ഏറെക്കാലം സൗഹൃദം സ്ഥാപിച്ചതിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി. തട്ടിപ്പിനിരയാക്കിയ യുവതികളാരും ഇയാളെ നേരിൽ കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു, പേഴ്‌സ് പോക്കറ്റടിച്ചു, ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇയാൾ പണം വാങ്ങിയിരുന്നത്. തിരികെ നല്‍കാമെന്ന ഉറപ്പിലാണ് യുവതികൾ പണം നൽകിയിരുന്നത്. എന്നാൽ പണം ലഭിച്ച ശേഷം ഇയാൾ ഇവരുമായി ബന്ധപ്പെട്ടിരുന്നില്ല.

ഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭാര്യയിൽ നിന്നും മൂന്നരലക്ഷം തട്ടിയെടുത്തു; പ്രതിക്ക് 6 വര്‍ഷം തടവും പിഴയും 

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിൽ അമേരിക്കൻ പൗരയായ വയോധികയിൽ നിന്ന് രണ്ടരക്കോടി തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വസ്തുവിൽപനയുമായി ബന്ധപ്പെട്ടാണ് ഇയാൾ വയോധികയെ കബളിപ്പിച്ചത്. രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ പിടിയിലായത്. 

Follow Us:
Download App:
  • android
  • ios