18കാരനായ സോംനാഥ്‌ മഹാതോ 19കാരിയായ അബന്തിക എന്നിവരാണ്‌ മരിച്ചത്‌. സോംനാഥ്‌ പസ്‌ടു വിദ്യാര്‍ഥിയും അബന്തിക പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയുമായിരുന്നു.

സൂരി: നവദമ്പതികളെ കോളേജ്‌ കാമ്പസ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ബിര്‍ഭുമിലുള്ള വിശ്വഭാരതി സര്‍വ്വകലാശാല കാമ്പസ്സിലാണ്‌ സംഭവം. ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം.

സര്‍വ്വകലാശാലയിലെ ചൈനീസ്‌ ലാംഗ്വേജ്‌ ആന്റ്‌ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട്‌ ചേര്‍ന്നാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. 18കാരനായ സോംനാഥ്‌ മഹാതോ 19കാരിയായ അബന്തിക എന്നിവരാണ്‌ മരിച്ചത്‌. സോംനാഥ്‌ പസ്‌ടു വിദ്യാര്‍ഥിയും അബന്തിക പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയുമായിരുന്നു. ബോല്‍പൂരിലെ ശ്രീനന്ദ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന്‌ പൊലീസ്‌ അറിയിച്ചു.