നിലന്പൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കാട്ടിൽ മാവോയിസ്റ്റുകൾ സംഘടിച്ചു സായുധ പരിശീലനം നടത്തിയെന്നാണ് കേസ്.
നിലന്പൂര്‍: എടക്കര മാവോയിസ്റ്റ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആകെ 20 പ്രതികളാണുള്ളത് മൂന്ന് പേർ മലയാളികളാണ്. തീവ്രവാദ പ്രവർത്തങ്ങൾ ലക്ഷ്യമിട്ടു മാവോയിസ്റ്റുകളുടെ നേതൃത്ത്വത്തിൽ സായുധ പരിശീലന ക്യാമ്പ് നടത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
നിലന്പൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കാട്ടിൽ മാവോയിസ്റ്റുകൾ സംഘടിച്ചു സായുധ പരിശീലനം നടത്തിയെന്നാണ് കേസ്. സിപിഐ മാവോയിസ്റ് സംഘടനയുടെ പശ്ചിമ ഘട്ട കമ്മിറ്റിയുടെ യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ്. അംഗങ്ങൾ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു.
പരിശീലനത്തിന് പുറമേ കൊടി ഉയർത്തലും പഠന ക്ലാസും നടന്നു. കേസിൽ ആകെ 20 പ്രതികൾ ആണ് ഉള്ളത്. മൂന്ന് പേർ മലയാളികൾ ആണ്. കൽപറ്റ സ്വദേശി സോമൻ , തൃശൂർ സ്വദേശി സി.ജി രാജൻ, കണ്ണൂർ സ്വദേശി ടി.കെ രാജീവൻ എന്നിവരാണ് മലയാളികൾ. നേരത്തെ കർണാടക, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ റൈഡ് നടത്തിയ എന്‍ഐഎ സംഘം വിവിധ രേഖകളും കണ്ടെത്തിയിരുന്നു. ഇവ പഠിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
2017 ഇൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ വർഷമാണ് എന്‍ഐഎ ഏറ്റെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
