17 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട  63കാരിയായ ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഹണ്ടേഴ്‌സ്‌വില്ലിലെ എമ്മ ഒഗ്ലെയെയാണ് അറസ്റ്റ് ചെയ്തത്.

നോർത്ത് കരോലിന: 17 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 63കാരിയായ ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഹണ്ടേഴ്‌സ്‌വില്ലിലെ എമ്മ ഒഗ്ലെയെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപിക തന്നെക്കാൾ 46 വയസ് കുറവുള്ള വിദ്യാർത്ഥിയുമായി അടുപ്പത്തിലാവുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തത് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലോടെയാണ് പുറത്താകുന്നത്. സ്കൂള്‍ ജീവനക്കാരോടാണ് വിദ്യാർത്ഥി കാര്യം വെളിപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഷാർലറ്റിലെ ഗരിഞ്ചർ ഹൈസ്‌കൂളിലാണ് സംഭവം. വെളിപ്പെടുത്തല്‍ നടത്തി മണിക്കൂറുകൾക്കകമാണ് ഓഗ്ലെയെ കസ്റ്റഡിയിലെടുത്തത്. കരിയര്‍ ആൻഡ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു ഒഗ്ലെ. വിദ്യാർത്ഥിയുമായുള്ള ലൈംഗികബന്ധം,​വിദ്യാര്‍ത്ഥിയില്‍ അമാന്യമായ ലൈംഗിക സ്വാതന്ത്ര്യമെടുക്കല്‍, പ്രകൃതി വിരുദ്ധ ചൂഷണം തുടങ്ങിയ വകുപ്പുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ഒഗ്ലെയെ സസ്‌പെന്‍ഡ് ചെയ്തു.