ദില്ലി: കുപ്രസിദ്ധ കൊള്ളത്തലവന്‍ വിജയ് ഫര്‍മാനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 11 കൊലപാതക കേസുകളില്‍ പ്രതിയായ ഇയാളെ വെള്ളിയാഴ്ച ലക്നൗവിലെ ഒരു മാളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 

കാമുകിമാരില്‍ ഒരാളെ കാണാനായാണ് വിജയ് ഫര്‍മാന  ലക്നൗവിലെ മാളിലെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപ്പിങ് മാളും പരിസരവും വളഞ്ഞ പൊലീസ് വിജയ് ഫര്‍മാനയെ അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ടതോടെ രക്ഷപെടാനായി തോക്കെടുത്ത ഇയാളെ പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. 

11 കൊലപാതകക്കേസുകളില്‍ പ്രതിയായ വിജയ് ഫര്‍മാനയ്ക്കെതിരെ ആഢംബര വാഹനങ്ങള്‍ മോഷ്ടിച്ചതടക്കം വേറെയും നിരവധി കേസുകളുണ്ട്. ചോദ്യം ചെയ്യലില്‍ കൊലപാതകങ്ങള്‍ താന്‍ തന്നെ ചെയ്തതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.