നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുട്ടൽമൂട് സ്വദേശിയായ അനീഷ്. 

നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുട്ടൽമൂട് സ്വദേശിയായ അനീഷ്. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Read Also: ഒഎൽഎക്സിലെ വിൽപനയുടെ പേരിൽ 20 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശി പിടിയിൽ