സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. 

മീനങ്ങാടി; വയനാട് മീനങ്ങാടി സിസിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സ്ത്രീ അറസ്റ്റിൽ. പള്ളി കടവിൽ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.