Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യ കാലാവധി നീട്ടി

കേസ് പരിഗണിക്കുന്നത് ജനുവരി 6 ലേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് ജാമ്യം നീട്ടി നല്കിയത്.

nun sexual abuse case against franco mulakkal postponed to January 6
Author
Kottayam, First Published Nov 30, 2019, 1:53 PM IST

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യ കാലാവധി നീട്ടി. കേസ് പരിഗണിക്കുന്നത് ജനുവരി 6 ലേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് ജാമ്യം നീട്ടി നല്കിയത്. കേസിന്‍റെ വിചാരണ നടപടികൾ എന്ന് തുടങ്ങുമെന്ന്  ജനുവരി 6 ന് തീരുമാനിക്കും. 

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളുണ്ട്. 

 

 

Close

Follow Us:
Download App:
  • android
  • ios