Asianet News MalayalamAsianet News Malayalam

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ആശുപത്രിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; നഴ്സ് പിടിയില്‍

ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണമായും മയക്കം വിട്ടുണരാത്ത അവസ്ഥയിലായിരുന്നു താനെന്നും ഇതിനിടയിലാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും...

nurse allegedly molested woman patient in hospital
Author
Gurugram, First Published Nov 30, 2019, 11:08 AM IST

ഗുരുഗ്രാം: ശസ്ത്രക്രിയക്കെത്തിയ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സുശാന്ത് ലോക് 1ലാണ് സംഭവം. നാല്‍പ്പതുകാരി ചികിത്സ തേടി എത്തിയതായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി സ്വാകര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയാണ് അറസ്റ്റിലായ ആള്‍. 

ഇയാളെ പൊലീസിന് കൈമാറിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും ഇവര്‍ അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെന്നും ഇയാള്‍ക്ക് ജാമ്യം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പ്രൊസീജിയറിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടന്നത്. 

ബുധനാഴ്ചയാണ് സ്ത്രീ ഭര്‍ത്താവിനോട് തനിക്ക് നേരിട്ട ആക്രമണം പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണമായും മയക്കം വിട്ടുണരാത്ത അവസ്ഥയിലായിരുന്നു താനെന്നും ഇതിനിടയിലാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും സ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios