ദിവസങ്ങൾക്ക് മുമ്പ് ഭർത്താവ് നടത്തുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാകാൻ സ്ത്രീ വിസമ്മതം അറിയിച്ചിരുന്നു...
ഭുവനേശ്വർ: ഒഡീഷയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കി ഭർത്താവിന്റെ ക്രൂരത. ലൈംഗിക തൊഴിലിന് വിസമ്മതിച്ചതിനാണ് ഭർത്താവ് സ്ത്രീയെ ആക്രമിച്ചത്. 10 വർഷം മുമ്പാണ് സ്ത്രീയും ചന്ദൻ ആചാര്യയും വിവാഹിതരായത്. പണത്തിനായി രാത്രിയിൽ ലൈംഗിക തൊഴിൽ ചെയ്യാൻ തന്നെ നിർബന്ധിക്കുന്നുണ്ടെന്ന് സ്ത്രീ ചന്ദ്രശേഖർപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സംഭവം നടന്ന രാത്രി സ്ത്രീയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച ചന്ദൻ, സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കുകയായിരുന്നു. സ്ത്രീ, തന്റെ അമ്മയോട് കാര്യങ്ങൾ അറിയിച്ചതോടെയാണ് സംഭവം പുറംലോകത്തെത്തിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം ഭർത്താവ് തന്നെ ലൈംഗിക തൊഴിലിനായി നിർബന്ധിച്ചിരുന്നെന്നും കഴിഞ്ഞ ഏഴ് വർഷമായി താൻ ഇത് ചെയ്യുന്നുണ്ടെന്നും അവർ പൊലീസിന് മൊഴി നൽകി. പദ്മാവതി വിഹാറിലെ വാടക വീട്ടിലാണ് ചന്ദനും ഭാര്യയും അഞ്ച് വയസ്സുള്ള മകളും കഴിഞ്ഞിരുന്നത്.
