22 കാരനായ ജഗന്നാഥ് ബെഹറ കഴിഞ്ഞ മാസമാണ് മുത്തച്ഛൻ്റെ സംസ്കാര ചടങ്ങുകൾ നടത്താൻ വേണ്ടി  1500 രൂപ കടം വാങ്ങിയത്. 

ഒഡീഷ: വായ്പ വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനോട് വായ്പാ സംഘത്തിന്റെ ക്രൂരത. യുവാവിനെ ബൈക്കിൽ കെട്ടിയിട്ട് രണ്ട് കിലോമീറ്റർ ദൂരം ഓടിച്ചു. ഒഡീഷയിലാണ് സംഭവം. 1500 രൂപ കടം വാങ്ങിയതിനെ തുടർന്നാണ് ക്രൂരമായ നടപടി. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

22 കാരനായ ജഗന്നാഥ് ബെഹറ കഴിഞ്ഞ മാസമാണ് മുത്തച്ഛൻ്റെ സംസ്കാര ചടങ്ങുകൾ നടത്താൻ വേണ്ടി 1500 രൂപ കടം വാങ്ങിയത്. തിരക്കുള്ള നഗരത്തിലൂടെ അര മണിക്കൂർ ബൈക്കിന് പിന്നാലെ യുവാവ് ഓടി. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിന്റെ കൈകൾ കയർ ഉപയോ​ഗിച്ച് കെട്ടിയതിന് ശേഷം, കയറിന്റെ അറ്റം ബൈക്കിന് പിന്നിൽ കെട്ടിയിട്ടതിന് ശേഷമാണ് യുവാവിനെ ന​ഗരത്തിലൂടെ ഓടിച്ചത്. 

ഈ അച്ഛൻ ഭൂമിയിൽ ജീവിക്കേണ്ടെന്ന് പറഞ്ഞ് അവൻ കത്തിയുമായി നിൽക്കുന്നു'; നടക്കാവ് ഇന്‍സ്പെക്ടര്‍ പറയുന്നത്.!

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യാ ശ്രമം: പത്ത് മിനിറ്റിൽ യുവതിയെ രക്ഷപ്പെടുത്തി കേരള പൊലീസ്