യുക്കോൺ: സ്കൂളിലെ വിദ്യാര്‍ത്ഥിയായ 15 വയസുകാരിയെ ലൈംഗികമായി ഉപയോഗിച്ച അമേരിക്കയിലെ ഒക്കഹാമയിലെ  യുക്കോൺ പബ്ലിക് സ്കൂൾ ചരിത്രാധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 15ന് അറസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് 250,000 ഡോളറിന്റെ ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂൺ 30 മുതൽ ഓഗസ്റ്റ് 15 വരെയുള്ള സമയത്താണ് സ്കൂളിലെ ബാസ്ക്കറ്റ് ബോള്‍ പരിശീലക കൂടിയായ അധ്യാപിക എലിസബത്ത് നിക്കോളസ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 24 വയസാണ് ഇവര്‍ക്ക്.

എക്സ്പ്രസ് വേയിലുള്ള ഹോട്ടലിൽ വച്ചാണ് സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ വിദ്യാര്‍ത്ഥിയായ കൂടിയായ വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെ തുടർന്ന് യുക്കോൺ പബ്ലിക് സ്കൂൾ അന്വേഷണം നടത്തുകയും അധ്യാപിക സ്വയം രാജിവച്ച് പോകുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് അധ്യാപികക്കതിരെ ചുമത്തിയിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോൺ സ്കൂൾ ഡിസ്ട്രിക്റ്റിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.