കാസര്‍കോട്: ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന 10 ടൺ പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിൽ വച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മീന്‍ കണ്ടെത്തിയത്. കൊഴിക്കോട് മത്സ്യ മാർക്കറ്റിലേക്ക് വാഹനത്തിൽ കൊണ്ടു പോകവെയാണ് മത്സ്യം പിടിച്ചെടുത്തത്.

പിടികൂടിയ പഴകിയ മീന്‍ നീലേശ്വരം മടിക്കൈയിലെ വളം സംസ്കരണ കേന്ദ്രത്തിലെത്തിച്ച്  സംസ്കരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ പരിശോധനാ വിഭാഗം ആണ് പഴകിയ മീന്‍ കണ്ടെത്തിയത്.