ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ്സുകാരിയായ ചിന്നമ്മയാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തെന്ന് കട്ടപ്പന ഡിവൈഎസ്പി സന്തോഷ്‌ കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ കിട്ടിയാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് ഭർത്താവ് പറയുന്നു. ഇക്കാര്യം പരിശോധിക്കുകയാണ്. വീടിന് പുറകിലെ വാതിലിന്‍റെ ലോക്ക് അഴിഞ്ഞു കിടക്കുന്ന നിലയിലാണ്. ശാസ്ത്രീയ പരിശോധനയിലെ ഇതിൽ അസ്വാഭാവികത ഉണ്ടോ എന്ന് പറയാൻ പറ്റുകയുള്ളൂവെന്നും ഡിവൈഎസ്പി അറിയിച്ചു.