തൃശ്ശൂർ: തൃശ്ശൂർ മാപ്രണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മാപ്രണം സ്വദേശി മണികണ്ഠൻ ആണ് പിടിയിൽ ആയത്. തിയേറ്റർ നടത്തിപ്പുകാരൻ സഞ്ജയ്ക്കും മറ്റു മൂന്ന് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

സിനിമ തിയേറ്ററിന്‍റെ മുന്നിലെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മാപ്രണം സ്വദേശി രാജന് നേരെ ആക്രമണം നടന്നത്. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരനും ചേർന്ന് രാജനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രാജനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്റെ മരുമകൻ വിനുവിനും സംഭവത്തിൽ പരുക്കേറ്റിരുന്നു.