മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു നടി ഹൈടെക് സെല്ലിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്

തിരുവനന്തപുരം: ചലച്ചിത്ര- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസാണ് തിരുവനന്തപുരം സ്വദേശിയായ സൂരജിനെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ചലച്ചിത്ര സീരിയല്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോര്‍ഫ് ചെയ്ത് അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു സൂരജിന്‍റെ രീതി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിരോധിച്ച ചില വെബ്‌സൈറ്റുകളില്‍ അടക്കം സൂരജിന് അക്കൗണ്ട് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഐടി രംഗത്ത് നല്ല അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

അശ്ലീല സൈറ്റുകളില്‍ നിന്ന് സൂരജിന് പണം കിട്ടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു നടി ഹൈടെക് സെല്ലിന് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയതും വട്ടിയൂര്‍ക്കാവ് പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തതും.