കണ്ണൂർ: ഇരിട്ടിക്കടുത്ത് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മൂന്നര കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനക്കിടെയാണ് ഇരിട്ടി സ്വദേശി അതുൽ ഫ്രാൻസിസ് ആണ് പിടിയിലായത്.

വിരാജ് പേട്ടയിൽ നിന്നും ഇരിട്ടി, പുന്നാട്, ഉളിക്കൽ ഭാഗങ്ങളിൽ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്.