Asianet News MalayalamAsianet News Malayalam

ചാരിറ്റിയുടെ മറവിൽ പിടിച്ച് പറി; ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ഈ മാസം 11ന് കുത്തിയതോട് പറയകാട് ഓടിസം ബാധിച്ച യുവതിയുടെമാല മോഷ്ടിച്ച കേസ് അന്വേഷണത്തിലാണ് ചാരിറ്റബിൾ ട്രസ്റ്റ്കളുടെ മറവില്ലുള്ള തട്ടിപ്പ് പുറത്ത് വന്നത്.

One more arrested in cheating and chain snatchingc under Charitable Trust nbu
Author
First Published Mar 18, 2024, 11:25 PM IST

ആലപ്പുഴ: ചാരിറ്റിയുടെ മറവിൽ പണം തട്ടിപ്പും മാലപിടിച്ചു പറിയും നടത്തിവന്ന സംഘത്തിലെ ഒരാൾ കൂടി ആലപ്പുഴ കുത്തിയതോട് പൊലീസിന്‍റെ പിടിയിലായി. ഓട്ടിസം ബാധിച യുവതിയുടെ മാല മോഷ്ടിച്ച മഹാരാഷ്ട്ര സ്വദേശി വിജയ ലക്ഷ്മണയാണ് പൊലീസിന്റെ പിടിയിലായത്.

ഈ മാസം 11ന് കുത്തിയതോട് പറയകാട് ഓടിസം ബാധിച്ച യുവതിയുടെമാല മോഷ്ടിച്ച കേസ് അന്വേഷണത്തിലാണ് ചാരിറ്റബിൾ ട്രസ്റ്റ്കളുടെ മറവില്ലുള്ള തട്ടിപ്പ് പുറത്ത് വന്നത്. അമ്മയും അച്ഛനും ജോലിക്ക് പോയ സമയം വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു യുവതി. മാല മോഷ്ടച്ച യുവാവ് സമീപത്തെ ഒരു വീട്ടിൽ നിന്ന് ചാരിറ്റിയുടെ പേരിൽ 500 രൂപ വാങ്ങിയതായി മനസിയിലായി. ഇവിടെ നൽകിയ രസീത് പാലക്കട്ടെ ആലത്തൂരിലുള്ള മദർ ചരിട്ടാബിൾ ട്രസ്റ്റിന്റെ പേരിൽ ഉള്ളതായിരുന്നു. സ്ഥാപനത്തിൽ റൈഡ് നടത്തിയ പൊലീസിന് ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ് നടത്തുന്ന സംഘാമാണെന്ന് മനസ്സിലായി. ഒരേ നമ്പറിലുള്ള നിരവധി രശീത് ബുക്കുകൾ പിടിച്ചെടുത്തു. തുച്ഛമായ വിലക്ക് ബുക്ക്‌ വിറ്റാ ശേഷം പണം പിരിച്ചയിയുന്നു തട്ടിപ്പ്. തുടർന്ന് സ്ഥാപനത്തിന്റെ ചെയർമാൻ ജഹാൻഗീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പിരിവിനായി വീടുകൾ കയറുന്നതിനിടെ ഒറ്റക്കു കിട്ടുന്നവരുടെ മാല പൊട്ടിക്കുന്നതായിരുന്നു പതിവ്. വിശദമായ അന്വേഷണത്തിലാണ് മാല പൊട്ടിച്ച വിജയ ലക്ഷ്മണനെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. മാല പൊട്ടിച്ച വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കാണാൻ നിരവധി നാട്ടുകാർ തടിച്ചു കൂടിയിരുന്നു. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios