Asianet News MalayalamAsianet News Malayalam

ഡാ​ൻ​സ് ബാ​റു​ക​ളി​ൽ​നി​ന്ന് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു

പ​ശ്ചി​മ​ബം​ഗാ​ൾ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മും​ബൈ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യത്. 

Operation Dance Bar 96 Bar Girls Rescued In Bhubaneswar
Author
Odisha, First Published Jul 28, 2019, 8:31 AM IST

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ൻ​സ് ബാ​റു​ക​ളി​ൽ​നി​ന്ന് പോ​ലീ​സ് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു. പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളിലും ഒരേ സമയം പരിശോധന നടത്തിയാണ് സ്ത്രീകളെ രക്ഷിച്ചത്.

പ​ശ്ചി​മ​ബം​ഗാ​ൾ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മും​ബൈ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യത്. വ്യാ​ജ ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ലാ​ണ് ഡാ​ൻ​സ് ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അറിയിച്ചു.

സ്ത്രീകളെ നൃത്തം ചെയ്യിക്കാന്‍ ബാറുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേക ചടങ്ങുകളില്‍ അനുമതിയോടെ  നൃത്ത പരിപാടികള്‍ അവതരിപ്പിക്കാനുള്ള ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios