സ്കൂൾ കഴിഞ്ഞ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിയെ പിന്നാലെ ഓടിയെത്തിയ ആൾ മർദ്ദിക്കുകയായിരുന്നു. 

പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ അച്ഛനിൽ നിന്ന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയുമായി മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം. സ്കൂളിൽ വഴക്ക് നടക്കുമ്പോള്‍ മകൻ കാണാൻ പോയി നിൽക്കുക മാത്രമാണ് ചെയ്തതെന്ന് അമ്മ പറഞ്ഞു.

പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മര്‍ദനം. സഹപാഠിയുടെ അച്ഛനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് വൈകിട്ട് 5.30യോട് കൂടി മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന്‍ ബസ് വടക്കഞ്ചേരി സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. 

കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതി നല്‍കി. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്കൂൾ കഴിഞ്ഞ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിയെ പിന്നാലെ ഓടിയെത്തിയ ആൾ മർദ്ദിക്കുകയായിരുന്നു. പരിസരത്ത് കിടന്ന പിക്കപ്പ് വാനിൽ ചേർത്ത് വെച്ച് വിദ്യാർഥിയെ മർദിക്കുന്നതും കുട്ടി നിലത്ത് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുടർന്ന് ഓടികൂടിയ ആളുകാണ് സഹപാഠിയുടെ പിതാവിനെ പിടിച്ച് മാറ്റിയത്.

പാലക്കാട് കഴിഞ്ഞ ദിവസം പട്ടാമ്പിയിലും വിദ്യാർഥികളുടെ കൂട്ടത്തല്ല് ഉണ്ടായിരുന്നു. പട്ടാമ്പി പോലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു. 

പോലീസ് എത്തിയാണ് വിദ്യാർഥികളെ പിടിച്ച് മാറ്റിയത്. പ്ലസ് ടു വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പോലീസ് എത്തിയതില്‍ തല്ല് അധിക നേരം നീണ്ടുനിന്നില്ല. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്.

റോക്കി ഭായ് ആവണം! നാടിനെ വിറപ്പിച്ച 'സൈക്കോ സീരിയല്‍ കില്ലര്‍' 19കാരന്‍; കൊലകളുടെ കാരണം തുറന്ന് പറഞ്ഞ് പ്രതി

കൊച്ചി മെട്രോയില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം; പ്രതിഷേധവുമായി ബിജെപിയും