Asianet News MalayalamAsianet News Malayalam

ദേശീയ പതാക ഉപയോ​​ഗിച്ച് മേശ തുടച്ചത് ഒരു പഞ്ചായത്ത് ഉദ്യോ​ഗസ്ഥൻ; അന്വേഷിച്ച് കണ്ടെത്തി കേരള പൊലീസ്

ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പഞ്ചായത്ത്  ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിട്ടുള്ളത്.

panchayat official wipes the table using the national flag details of viral video
Author
First Published Jan 21, 2023, 7:29 PM IST

കുവൈത്ത് സിറ്റി: ദേശീയ പതാകയെ അവഹേളിക്കുന്ന സംഭവം നടന്നത് ഒഡീഷയിലെ സിംലിയിൽ ആണെന്ന് കണ്ടെത്തി കേരള പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ദേശീയ പതാക ഉപയോ​ഗിച്ച് മേശ തുടയ്ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പഞ്ചായത്ത്  ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിട്ടുള്ളത്.

കേരള പൊലീസിന്റെ അന്വേഷണത്തിൽ ഈ സംഭവം ഒഡീഷയിലെ പുരി ജില്ലയിലെ സിമിലി പഞ്ചായത്തിൽ നടന്നതാണെന്നു തിരിച്ചറിഞ്ഞു. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ സ്വെയിൻ ആണ് ദേശീയ പതാക ഉപയോഗിച്ച് മൊബൈൽ ഫോണും മേശയും വൃത്തിയാക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തെന്നും അറസ്റ്റ് ചെയ്തുവെന്നും കേരള പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ദേശീയ പതാക ഉയർത്തുമ്പോൾ വരെ വളരെയധികം ശ്രദ്ധിക്കണം. 

  • പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
  • കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
  • പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല ∙
  • തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
  • കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക  ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
  • പതാകയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുത്
  • പ്ലാസ്റ്റിക് അടക്കമുള്ളവകൊണ്ട് നിർമിച്ച പതാകകൾ കത്തിക്കാൻ പാടില്ല
  • ഉപയോഗിച്ച ദേശീയ പതാകകൾ അലക്ഷ്യമായി വലിച്ചെറിയാനോ അനാദരവ് കാണിക്കാനോ പാടില്ല

ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്‍മാര്‍ക്ക് പണിയുമായി കേന്ദ്രം 

Follow Us:
Download App:
  • android
  • ios