ഷാരോണുമായി പ്രണയത്തിലായിരുന്നു എന്ന് ഗ്രീഷ്മ നിഷേധിക്കുന്നില്ല. വീട്ടുക്കാര്‍ അറിഞ്ഞപ്പോൾ പ്രണയത്തില്‍ നിന്ന് പിൻമാറാൻ ശ്രമിച്ചു, വിവാഹ നിശ്ചയിച്ച ശേഷമാണ് നിര്‍ബന്ധിച്ച് പള്ളിയിൽ കൊണ്ടുപോയി സിന്ദൂരം തൊട്ടത്.

തിരുവനന്തപുരം: സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന് നൽകുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഗ്രീഷ്മയുടെ മൊഴി. അതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാര്‍ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോണത്തിൽ ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ രക്ഷിതാക്കൾ. വിവാഹം നടന്നെന്ന് ഷാരോൺ പറയുന്ന വീഡിയോ അടക്കം പുറത്ത് വിടുകയും ചെയ്തു.

ഷാരോണുമായി പ്രണയത്തിലായിരുന്നു എന്ന് ഗ്രീഷ്മ നിഷേധിക്കുന്നില്ല. വീട്ടുക്കാര്‍ അറിഞ്ഞപ്പോൾ പ്രണയത്തില്‍ നിന്ന് പിൻമാറാൻ ശ്രമിച്ചു, വിവാഹ നിശ്ചയിച്ച ശേഷമാണ് നിര്‍ബന്ധിച്ച് പള്ളിയിൽ കൊണ്ടുപോയി സിന്ദൂരം തൊട്ടത്. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വകാര്യ ഫോട്ടോയും വീഡിയോയും അടക്കം ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിട്ടും അത് തിരിച്ച് നൽകാൻ തയ്യാറായില്ല. പ്രതിശ്രുത വരന് ഇതെല്ലാം കൈമാറുമെന്ന് പേടിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തെ കുറിച്ച് ആലോചിച്ചതും ആസൂത്രണം ചെയ്കതും. വിഷംകൊടുത്ത ശേഷം പൊലീസ് അന്വേഷണത്തെ എങ്ങനെ വഴിതിരിക്കാം എന്നതടക്കം വിവരങ്ങൾ ഗൂഗിളിൽ പരതിയിരുന്നു. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു, അവിടെ നിന്ന് അമ്മവൻ കുപ്പിയെടുത്ത് മറ്റെവിടേയോ കൊണ്ടിട്ടെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചാണ് ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും അക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനൊരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഗ്രീഷ്മ ഒറ്റക്ക് ശ്രമിച്ചാൽ കൂടില്ലെന്ന ഉറച്ച നിലപാടിലാണ് ഷാരോണിന്റെ കുടുംബം. വീട്ടിലേക്ക് വിളിച്ച് വരുത്തിയതിലടക്കം കുടുംബാംഗങ്ങൾക്ക് കൊലപാതകത്തിൽ പങ്കുള്ളതിന്റെ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും മൊഴി നൽകിയ ശേഷം ഷാരോണിന്‍റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. വിഷം കഴിച്ച് ഛര്‍ദ്ദിച്ച ദിവസം ഷാരോൺ ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് ഫോറൻസിക് പരിശധനക്ക് അയക്കും.