പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ പിടികൂടാനുള്ള നാല് പ്രതികൾക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് ഇറക്കിയിരിക്കുന്നത്. വിവേക്, ശരത് കുമാർ, ഓം പ്രകാശ്, അബിൻ ഷാ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട്. 

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് ഓം പ്രകാശിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ പിടികൂടാനുള്ള നാല് പ്രതികൾക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് ഇറക്കിയിരിക്കുന്നത്. 

പാറ്റൂരിലെ ഗുണ്ടാ ആക്രണക്കേസില്‍ പ്രതിയായ ഓം പ്രകാശിനെ ഒരു മാസത്തിന് ശേഷവും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഓം പ്രകാശിനെ കൂടാതെ ഈ കേസിലെ മറ്റ് പ്രതികളായ വിവേക്, ശരത് കുമാർ, അബിൻ ഷാ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പാറ്റൂരിൽ ആക്രമണക്കേസില്‍ ഇതേവരെ 9 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കായി സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തിനാലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികളെ കുറിച്ച് അറിയുന്നവർ പേട്ട പൊലീസിന് വിവരം നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.