സ്വകാര്യ ആശുപത്രിയിൽ നിന്നു മാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.

തൃത്താല : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആണ് എടപ്പാൾ പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥി ഗർഭിണിയാക്കിയത്.

ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പരിചയപ്പെടുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത ദിവസം വിദ്യാർഥി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകൾ.

സ്വകാര്യ ആശുപത്രിയിൽ നിന്നു മാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.

ഇൻസ്റ്റഗ്രാം വഴി എട്ടാം ക്ലാസുകാരിയുമായി പ്രണയത്തിലായി കണ്ണൂര് നിന്നും കുറ്റനാട്ടേക്ക് പെൺകുട്ടിയെ കാണാനെത്തിയ മറ്റൊരു യുവാവിനെയും ബന്ധുവിനേയും ചാലിശ്ശേരി പോലീസ് ഉപദേശം നൽകി തിരിച്ചയച്ചിരുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ചതിക്കുഴികളിലേക്കാണ് വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. 

കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട്ടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, മലപ്പുറം സ്വദേശി പിടിയില്‍

പ്രായപൂർത്തിയാകാത്തവരുമായുള്ള വിവാഹം ബലാത്സംഗത്തെ ന്യായീകരിക്കില്ലെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ബലാത്സംഗത്തെ വിവാഹം ചെയ്തെന്ന കാരണം ന്യായീകരിക്കുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ പ്രതി വിവാ​ഹം കഴിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ വിവാഹം കഴിച്ചത് ബലാത്സം​ഗത്തെ ന്യായീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

പെൺകുട്ടിയുമായി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നതെന്ന് പ്രതി വാദിച്ചു. എന്നാൽ സംഭവസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തതും 15 വയസ്സിന് താഴെയുള്ളതുമായതിനാൽ കുറ്റത്തെ ന്യായീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാർ മെൻദിരട്ട ഉത്തരവിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണെന്നും നിയമം അത്തരം ബന്ധത്തെ കുറ്റമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.